EDAPPALLocal news
തവനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ തൃപ്രങ്ങോട് പഞ്ചായത്തിൽ പര്യടനം നടത്തി
എടപ്പാൾ: തവനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പഞ്ചായത്ത്തല പര്യടനം തൃപ്രങ്ങോട് പഞ്ചായത്തിൽ തുടരുന്നു. പര്യടനത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് തൃപ്രങ്ങോട് പഞ്ചായത്തിൽ ആവേശകരമായ വരവേൽപ്പാണ് എല്ലായിടത്തും ലഭിച്ചുകൊണ്ടിരിക്കുന്നത് വലിയ വിഭാഗം സ്ത്രീ വോട്ടർമാരാണ് സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ കാണാനും തങ്ങളുടെ പരാതികളും പ്രയാസങ്ങളും ബോധ്യപ്പെടുത്താനായി എത്തുന്നത്.സ്ത്രീകളും കുട്ടികളുമടക്കം സെൽഫിയെടുക്കാൻ മത്സരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ പരി ചിതമായ മുഖം തങ്ങളുടെ കൺമുന്നിലെത്തിയതിൻ്റെ ആഹ്ലാദം പ്രകടിപ്പിക്കുന്നവരും സ്വീകരണ ക്ഷേത്രങ്ങളിൽ ഏറെയാണ്.