CHANGARAMKULAM

ആറ്റുപുറത്ത് യുവതി തൂങ്ങി മരിച്ച സംഭവം:ഭർത്താവിനും കുടുംബത്തിനുമെതിരെ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം

പുന്നയൂർക്കുളം :ആറ്റുപുറത്ത് യുവതി തൂങ്ങി മരിച്ചസംഭവം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമെന്ന് പരാതി.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്വപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ
മുഖ്യ മന്ത്രിഉൾപ്പെടെ ഉള്ളവർക്ക് പരാതി നൽകി. മരിക്കുന്നതിന് തൊട്ട് മുൻപ് വരെ
ഭർത്താവും വീട്ടുകാരും നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുതായും
ഭർതൃവീട്ടിൽ വെച്ച് മാനസികമായി പീഡിപ്പിച്ചിരുന്നതായുമുള്ള തെളിവുകൾ കുടുംബം പോലീസിന് കൈമാറിയതായി പെൺകുട്ടിയുടെ കുടുംബം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പയുടെ മകൾ ഫൈറൂസ് (26) ആണ് കഴിഞ്ഞ ചൊവ്വാഴ്ച
കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കിടപ്പു മുറിയിലേക്ക് പോയ ഫൈറൂസിയെ ഏറെ നേരം കഴിഞ്ഞിട്ടും കണ്ടില്ല. തുടര്‍ന്ന് മുറിയില്‍ എത്തി നോക്കുമ്പോഴാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പുന്നൂക്കാവ് ശാന്തി നഴ്‌സിങ് ഹോമില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button