PONNANI

പൊന്നാനിയിൽ ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥലം ധാരണയായി

പൊന്നാനി: പൊന്നാനിയിൽ ഹൈഡ്രോ ഗ്രാഫി ക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സ്ഥലത്തെക്കു റിച്ച് ധാരണയായി. ഹാർബർ എൻജിനീയറിങ് വ കുപ്പിന്റെ അധീനതയിലുള്ള ഹാർബറിന്റെ കിഴക്ക് ഭാഗത്തെ സ്ഥലത്താണ് കെട്ടിടമൊരുങ്ങുക. ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. കടലിലെയും ജലാശയങ്ങളിലെയും ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുക യും ഇക്കാര്യത്തിൽ സർക്കാർ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് നിർദേശം നൽകുന്നതിനുമാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക.
നിർദിഷ്ട സ്ഥലം അനുയോജ്യമാണെന്ന് ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഹാർബറിന് സമീപം കെട്ടിടം നിർമിക്കുന്നതിനാൽ പരിശീലനത്തിനും ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. അടു ത്ത അധ്യയനവർഷം നഗരസഭയുടെ പഴയ ഓഫിസിൽ ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി പ്രവർത്ത നമാരംഭിക്കും. എറണാകുളം മുതൽ മലപ്പുറം വ രെയുള്ള ജില്ലകളുടെ പരിധിയിലായാണ് മധ്യമേഖല ഓഫിസ് സ്ഥാപിക്കുക. ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ വിവിധ കോഴ്സുകളും ആ രംഭിക്കാനാവും. ഹൈഡ്രോ ഗ്രാഫിക് മോഡേൺ സർവേ, ക്വാണ്ടിറ്റി സർവേ, ഡൈവിങ് പരിശീല നം ഉൾപ്പെടെയുള്ള കോഴ്സുകളാണ് ഉണ്ടാവുക.
കടലിലെയും ജലാശയങ്ങളിലെയും മാറ്റങ്ങളും ഘടനയും സമഗ്രമായി പരിശോധിക്കുകയാണ് ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ല ക്ഷ്യം. കടലിന്റെ ആഴം, തിരയടിയുടെ ശക്തി, മ ണ്ണിന്റെ ഘടന, വേലിയേറ്റ, വേലിയിറക്ക സമയങ്ങ ളിൽ കടൽ തീരത്തുണ്ടാകുന്ന മാറ്റങ്ങൾ, കടൽ തീരത്ത് വർഷങ്ങളായുണ്ടായ കടലാക്രമണത്തി ന്റെ തോത്, കടലോരത്തെ കാലാവസ്ഥ വ്യതിയാനം തുടങ്ങിയ നിരവധി കാര്യങ്ങൾ പരിശോധിച്ച് കടലോരത്ത് വരുത്തേണ്ട മാറ്റങ്ങൾ ശാസ്ത്രീയമായി കണ്ടെത്താൻ ഇതുവഴി കഴിയും.
കടൽ ഭിത്തിയുടെ ശാസ്ത്രീയത, കടലാക്രമണം ചെറുക്കുന്നതിന് പ്രയോഗിക സമീപനങ്ങൾ തുട ങ്ങിയവ ഉൾപ്പെടെയുള്ള നിർദേശങ്ങൾ സർക്കാ റിന് നൽകാനും ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂ ട്ടിന് സാധിക്കും. നിലവിൽ കടലിലെ ഘടന മാറ്റ ങ്ങൾ പഠിക്കാൻ കേരളത്തിൽ സർക്കാർ തലത്തി ൽ സംവിധാനമില്ല. പി. നന്ദകുമാർ എം.എൽ.എ ക്കൊപ്പം മലബാർ മേഖല പോർട്ട് ഓഫിസർ ക്യാ പ്റ്റൻ അശ്വിൻ, ഹൈഡ്രോ ഗ്രാഫിക് മലബാർ മേഖല ഓഫിസർ വർഗീസ് എന്നിവർ സ്ഥലം സന്ദർ ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button