Local newsMALAPPURAM

പരീക്ഷ പേടി, എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനി വീടിനുളളില്‍ തൂങ്ങി മരിച്ചു

മലപ്പുറം: എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് തൂങ്ങി മരിനിലയില്‍ കണ്ടെത്തി. ആമയൂര്‍ പുളിങ്ങോട്ടുപുറം കുന്നത്തുകാവ് ഉമ്മറിന്റെ മകള്‍ നഹ്ല ഷെറിനെ(16)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്തു മണിയോടെ കിടപ്പുമുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്.
കാവനൂര്‍ മജ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ദിവസങ്ങളായി പരീക്ഷാപ്പേടിയില്‍ അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവ് : റംല, സഹോദരങ്ങള്‍ : അജ്മല്‍, അംജിദ്, നസ്ല ജാസ്മിന്‍. എടവണ്ണ എസ് ഐ പിസി സുനില്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button