ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം
പൊന്നാനി: മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിലെ സാമൂഹ്യശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പൊന്നാനി എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ സാമ്പത്തിക ശാസ്ത്രാധ്യാപകൻ ത്വയ്യിബ് കെ.എ. ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന് വർഷം മുൻപും മത്സരത്തില്‍ പങ്കെടുത്തപ്പോൾ ഇദ്ദേഹം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ഈ ആവർത്തന നേട്ടത്തിലൂടെ തന്റെ അധ്യാപന മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സ്റ്റാറ്റിസ്റ്റിക്സ് പാഠ്യപദ്ധതിയിലെ ‘ഡാറ്റാ പ്രസന്റേഷൻ’ എന്ന ഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ‘ഡാറ്റാ പ്രസന്റേഷൻ ഹൗസ്’ (Data Presentation House) എന്ന ടീച്ചിംഗ് എയ്ഡാണ് മത്സരത്തിൽ അവതരിപ്പിച്ചത്. സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റകൾ ലളിതമായും ആകർഷകമായും പ്രസന്റ് ചെയ്യുന്ന വിവിധ രീതികളെ പരിചയപ്പെടുത്തുന്നതാണ് ഈ നവീന പഠന സഹായി.ഈ വിജയത്തോടൊപ്പം പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്ര മേളയിലേക്കും അദ്ദേഹം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.
മലപ്പുറം ജില്ലാ സാമ്പത്തിക ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായ ‘മെറ്റ’ (META) യുടെ പ്രസിഡന്റ് കൂടിയാണ് ത്വയ്യിബ് മാഷ്.