Local newsMALAPPURAM

തിരൂർ സ്റ്റേഷനിൽ പുതിയ ടിക്കറ്റ് കൗണ്ടർ ഒരുങ്ങി

തിരൂർ ∙ റെയിൽവേ സ്റ്റേഷനിൽ പുതിയ ടിക്കറ്റ് കൗണ്ടർ ഒരുങ്ങി. സ്റ്റേഷനിലെ മാർക്കറ്റ് ഭാഗത്തെ പുതിയ കവാടത്തിനോടു ചേർന്നാണ് ടിക്കറ്റ് കൗണ്ടർ ആരംഭിക്കുന്നത്. സ്റ്റേഷന്റെ കിഴക്കു ഭാഗത്തുണ്ടായിരുന്ന കെട്ടിടം മോടി പിടിപ്പിച്ചാണ് ഇത് തയാറാക്കിയത്. ഒന്നരക്കോടി ചെലവിട്ടായിരുന്നു ഇവിടെ നവീകരണം നടത്തിയത്. വിശാലമായ പാർക്കിങ് സൗകര്യം, പ്രവേശന കവാടം, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ, സൗന്ദര്യവൽക്കരണം, രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള മേൽനടപ്പാലം എന്നിവയും തയാറായിട്ടുണ്ട്.

നിലവിൽ പ്രവേശന കവാ‍ടം തുറന്നതിനാൽ ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്നവർക്കു സുഖമായി സ്റ്റേഷന്റെ ഉള്ളിൽ കടക്കാം. എന്നാൽ ടിക്കറ്റ് എടുക്കണമെങ്കിൽ പാളങ്ങൾ കടന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പോകണം. പുതിയ ടിക്കറ്റ് കൗണ്ടർ പ്രവർത്തനം തുടങ്ങുന്നതോടെ ഇതിനു പരിഹാരമാകും. ചിത്രങ്ങൾ വരച്ച് കെട്ടിടം മനോഹരമാക്കിയിട്ടുമുണ്ട്.എന്നാൽ ഈ ഭാഗത്ത് നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് കടക്കാൻ നടപ്പാലമില്ല. നിലവിൽ വടക്കു ഭാഗത്തായി ഏറെ ദൂരെയുള്ള പാലമാണ് ഇതിനായി ഉപയോഗിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button