Local newsPONNANI

പൊന്നാനി എ.വി ഹൈസ്‌കൂൾ ഗ്രൗണ്ട്‌, വെളിയങ്കോട്‌ ഗവ.ഹൈ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ മാത്രം പൊതുയോഗത്തിന് അനുമതി

പൊന്നാനി: കോവിഡിന്റെ പശ്‌ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ്‌ പൊതുയോഗങ്ങള്‍ക്ക്‌ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊന്നാനി മണ്ഡലത്തില്‍ രണ്ട്‌ കേന്ദ്രങ്ങളിലും തവനൂര്‍ മണ്ഡലത്തില്‍ ഒരിടത്തും മാത്രം പൊതുയോഗത്തിന്‌ അനുമതി നല്‍കിയത്‌.

പൊന്നാനി മണ്ഡലത്തില്‍ എ.വി. ഹൈസ്‌കൂള്‍ ഗ്രൗണ്ട്‌, വെളിയങ്കോട്‌ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്‌ എന്നിവിടങ്ങളില്‍ മാത്രമെ പൊതുയോഗം നടത്താന്‍ അനുമതിയുള്ളൂ.
തവനൂര്‍ മണ്ഡലത്തില്‍ എടപ്പാള്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ്‌ അനുമതി.

പൊതുയോഗങ്ങളില്‍ പരമാവധി 200 പേര്‍ക്ക്‌ മാത്രമെ പങ്കെടുക്കാനാവൂ. കൂടാതെ ഓഡിറ്റോറിയങ്ങളിലും, ഹാളുകളിലും നടക്കുന്ന പരിപാടികള്‍ക്ക്‌ നൂറില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കെരുതെന്നാണ്‌ നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button