EDAPPALLocal news
പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ പ്ലസ് ടു പ്രവേശനോത്സവം നടന്നു
എടപ്പാൾ: പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രവേശനോത്സവം , വരവേൽപ്പ് 2026 എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. സിന്ധു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.വി മുഹമ്മദ് ലൈസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അസർ പെരുമുക്ക് മുഖ്യാതിഥിയായി. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എ ബുഷ്റ, വാർഡ് കെ. മെമ്പർ ഷോബിക, ഹെഡ്മാസ്റ്റർ അബ്ദുസ്സലാം, കെ.എം ബെൻഷ, പി.ഇഫ്തിഖാറുദ്ദീൻ സ്കൂൾ ലീഡർ അംന, സെയ്ദ് മുഹമ്മദ്, ദേവി, കെ.വി അബ്ദു റസാഖ്, എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷിതാക്കൾക്കായുള്ള മക്കളെ അറിയാൻ എന്ന വിഷയത്തിൽ കെ.യൂസഫ് ക്ലാസ് എടുത്തു. സ്കൂൾ പ്രിൻസിപ്പാൾ കെ.അബ്ദു റഷീദ് സ്വാഗതവും കെ.എ ഷാദിയ നന്ദിയും പറഞ്ഞു.