CHANGARAMKULAM

ഹജ്ജ് : കരിപ്പൂരിലെ അധിക ചാർജ്ജ് പിൻവലിക്കണം ഇൽഫ സംഗമം.

ചങ്ങരംകുളം : ഇതര എംബാർക്കേഷൻ പോയിന്റുകളെ അപേക്ഷിച്ച് കരിപ്പൂരിൽ വിമാന ടിക്കറ്റ് ചാർജ്ജ് ക്രമാതീതമായി ഇടാക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്ന് പന്താവൂർ ഇർശാദ് അഫ് ളലുൽ ഉലമ പൂർവ വിദ്യാർത്ഥി സംഘടന ഇൽഫയുടെ ആഭിമുഖ്യത്തിൽ നടന്ന ഹജ്ജ് യാത്രയയപ്പ് സംഗമം ആവശ്യപ്പെട്ടു. അബ്ദുസ്സലാം നദ്‌വിയുടെ അദ്ധ്യക്ഷതയിൽ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. , വാരിയത്ത് മുഹമ്മദലി . പി പി നൗഫൽ സഅദി , ഷാക്കിർ അഹ്സനി വെളിയങ്കോട് , എ അഹ്മദ് ബാഖവി, ഉമർ പുനത്തിൽ ,റസാൻ നിസാമി,ഫഖ്റുദ്ധീൻ പന്താവൂർ , അനസ് മാന്തടം, മുഹമ്മദലി, പി ടി അബ്ദുസലാം, അബ്ദുറഹ്‌മാൻ കരേക്കാട് , മുഹമ്മദ് ഷാഫി ചിയ്യാനൂർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button