EDAPPAL

‘കിളിക്കൊഞ്ചൽ-2026’പ്രീ പ്രൈമറി കലോത്സവം സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത്
ജനകീയാസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായി പ്രീ-പ്രൈമറി കലോത്സവം ‘കിളിക്കൊഞ്ചൽ-2026’ സംഘടിപ്പിച്ചു.
എടപ്പാൾ പൊറൂക്കര ജി.എൽ.പി.എസ് സ്കൂളിൽ വെച്ച് നടന്ന പരിപാടി എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി സിന്ധു ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി മുഹമ്മദ് ലൈസ് അധ്യക്ഷത വഹിച്ചു.
എടപ്പാൾ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുത്തു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബുഷറ ജലീൽ, മെമ്പർമാരായ വിജയൻ, അച്യുതൻ, ജനതാ മനോഹരൻ, പ്രേമൻ കുട്ടത്ത്, മിനി, ക്ഷമ റഫീഖ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഹരിദാസ് മാഷ് സ്വാഗതവും സ്കൂൾ എച്ച്.എം കെ.സി ശ്യാമള നന്ദിയും പറഞ്ഞു. ഉദ്ഘാടന സദസ്സിൽ ഈ വർഷം അധ്യാപന ജീവിതം അവസാനിക്കുന്ന അധ്യാപകരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button