CHANGARAMKULAM
മൂക്കുതല എൻ. എസ്. എസ്. കരയോഗം മുൻ വനിത സമാജം പ്രസിഡന്റും സജീവ അംഗവുമായ രാധാബായ് ടീച്ചറെ ആദരിച്ചു
ചങ്ങരംകുളം:അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി മൂക്കുതല എൻ. എസ്. എസ്. കരയോഗം മുൻ വനിത സമാജം പ്രസിഡന്റും സജീവ അംഗവുമായ രാധാബായ് ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു.കരയോഗം പ്രസിഡന്റ് ശിവദാസൻ മുല്ലപ്പുള്ളി അധ്യക്ഷത വഹിച്ച ചടങ്ങ് പൊന്നാനി താലൂക്ക് യൂണിയൻ വനിത സമാജം സെക്രട്ടറി ബിന്ദു സജേഷ് ഉത്ഘാടനം ചെയ്തു.കരയോഗം സെക്രട്ടറി വിജയൻ വാക്കെത്ത്. വൈസ് പ്രസിഡന്റ് അച്ചുതൻ കാട്ടില്ലത്. ജോയിന്റ് സെക്രട്ടറി രാജഗോപാൽ വി സി.എക്സിക്യൂട്ടീവ് അംഗങ്ങളായ ഗായത്രി വിനീത്.ഗോപാലകൃഷ്ണൻ കാട്ടില്ലത്.അജേഷ് പൂത്തില്ലത്.സജേഷ് പി. പി. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു