മലർവാടി മഴവില്ല് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
മാറഞ്ചേരി :മലർവാടി ബാലസംഘം സംഘടിപ്പിച്ച മഴവില്ല് ചിത്രരചനയുടെ മാറഞ്ചേരി ഏരിയാതല മത്സരങ്ങൾ കാഞ്ഞിരമുക്ക് പി.എൻ.യു. പി. സ്കൂളിൽ സംഘടിപ്പിച്ചു. ഏരിയാ പ്രസിഡൻ്റ് എ. സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. മലർവാടി ഏരിയാ കോർഡിനേറ്റർ ജുവൈരിയ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. നാല് കാറ്റഗറിലായാണ് മത്സരം സംഘടിപ്പിച്ചത്. കെ. മുഹമ്മദ് ബഷീർ, എ.എം.ഡി നരണിപ്പുഴ എന്നിവർ വിധികർത്താക്കളായിരുന്നു. അബ്ദുറഹ്മാൻ ഫാറൂഖി രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസ്സ് നടത്തി. കാറ്റഗറി ഒന്നിൽ ( കിഡ്സ്) ഇമാദു റഹ്മാൻ, മുഹമ്മദ് യൂസുഫ് ബിൻ സാജുദ്ധീൻ, ആദ്യ തേജസ്സി എന്നിവരും കാറ്റഗറി 2 ൽ നിഷ ഫാത്തിമ, ഫാത്തിമസറ, ഹലീമ എം.കെ. എന്നിവരും കാറ്റഗറി 3 ൽ ശ്രിയ, ആത്മിക, ഹല തമ്പസ്സും. കെ.എൻ എന്നിവരും കാറ്റഗറി 4ൽ ധീരജ്. ടി.ഡി, മുഹമ്മദ് ഹാദി.കെ, മുഹമ്മദ് അസ്ലം എന്നിവരും വിജയികളായി. വിജയികൾക്കു സമ്മാന വിതരണവും നടത്തി. മത്സരങ്ങൾക്ക് റാബിയ ടീച്ചർ, ഷഹീദാബാനു, സജ്ന വടമുക്ക് എന്നിവർ നേതൃത്വം നൽകി.