BREAKING NEWSLATEST NEWSLocal newsMARANCHERYPUBLIC INFORMATIONSocialUPDATES
മാറഞ്ചേരിയിൽ ഓട്ടോറിക്ഷ സ്കൂട്ടറിലേക്ക് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്
മാറഞ്ചേരി: ആൽത്തറ – കുണ്ടുകടവ് പാതയിലെ മാറഞ്ചേരി കുമ്മിപ്പാലത്ത് വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സ്കൂട്ടറിനു മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ വടമുക്ക് സ്വദേശി ശരവണൻ, ഓട്ടോ ഡ്രൈവർ മയമു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.അപകടം നടന്നയുടൻ പരിക്കേറ്റവരെ പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കെ.എം.എം, അൽ അമീൻ ആംബുലൻസ് പ്രവർത്തകർ ചേര്‍ന്ന് ഇരുവരെയും കുന്നംകുളം ദയ ആശുപത്രിയിലേക്ക് മാറ്റി.