EDAPPAL
മിന്നൽ പണിമുടക്ക് യാത്രക്കാർ ദുരിതത്തിലായി
എടപ്പാൾ: സ്വകാര്യ ബസ് തൊഴിലാളികൾ പണി മുടക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞദിവസം മാറഞ്ചേരിയിൽ ബസ് തൊഴിലാളിയെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് തൊഴിൽ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ പണിമുടക്കിയത്. എടപ്പാൾ പൊന്നാനി റൂട്ടിലും ചങ്ങരംകുളം കുറ്റിപ്പുറം റൂട്ടിലുമാണ് മിന്നൽ പണിമുടക്ക് നടത്തിയത്. അതേസമയം എടപ്പാൾ പട്ടാമ്പി റൂട്ടിലെ ചില സ്വകാര്യ ബസുകൾ പണിമുടക്കിൽ നിന്നും വിട്ടുനിന്നു.