സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രസക്തിയും പ്രാധാന്യവും ചർച്ച ചെയ്യുന്ന സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക്തല പരിപാടി പൊന്നാനി RV പാലസിൽ നടന്നു
പൊന്നാനി : നിക്ഷേപവും മറ്റുമായി ഒരു പ്രദേശത്തുനിന്നും ലഭ്യമാകുന്ന സമ്പത്താകെ ആ പ്രദേശത്തു തന്നെ വിനിയോഗിക്കുക വഴി പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വളർച്ചക്കുള്ള ബദലായ സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രസക്തിയും പ്രാധാന്യവും ചർച്ച ചെയ്യുന്ന സഹകരണ വാരാഘോഷത്തിൻ്റെ താലൂക്ക്തല പരിപാടി പൊന്നാനി RV പാലസിൽ നടന്നു. നഗരസഭ ചെയർ പേഴ്സൺ ശ്രീ സുധ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ
ശ്രീ പി ജ്യോതിഭാസ് അധ്യക്ഷത വഹിച്ചു.
ശ്രീ. സി ഹരിദാസ് ( Ex MP), വിവിധ സഹകരണസംഘം ഭാരവാഹികളായ പി ജ്യോതി, സി രവീന്ദ്രൻ, ഇ രാജഗോപാൽ, അഡ്വ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. അസി രജിസ്ട്രാർ ശ്രീ വി.പി സിന്ധു സ്വാഗതവും ശ്രീ പത്തിൽ അഷറഫ് നന്ദിയും പറഞ്ഞു.
ചെലവഴിക്കുന്ന തുക വഴിസൃഷ്ടിക്കപ്പെടുന്ന ലാഭം സാമൂഹ്യ നീതിയും ഒപ്പം ഉദ്പാദന മേഖലയേയും പരിഗണിച്ചുമായിരിക്കണം എന്നുറപ്പാക്കണമെന്നും
ധനമൂലധനത്തിൻ്റെതായ പുതിയ കാലത്ത് ഷെയർ മാർക്കറ്റും ഓൺലൈൻ ട്രേഡിംഗിനുമിടയിൽ ജനപക്ഷ പ്രാദേശിക സുസ്ഥിര വികസനം എന്ന അനിവാര്യമായ കടമയിലേക്ക് സഹകരണ മേഖല കൂടുതൽ ഊന്നൽ നൽകണമെന്നുൾപ്പെടെ ചിന്തകൾ പങ്കുവെച്ച് സെമിനാർ നടന്നു. മുൻ അസി രജിസ്ടാർ
ശ്രീ പി ജയരാജ് വിഷയമവതരിപ്പിച്ചു..
പി. മുരളീധരൻ മോഡറേറ്ററായി.
വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും കലാപരിപാടികളും നടന്നു