KERALA
വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ വീണ്ടും അവസരം : നെൽ കർഷകർക്ക് താൽക്കാലിക ആശ്വാസം.
തൃശൂർ : നെൽക്കർഷകർക്ക് താൽക്കാലിക ആശ്വാസം. കാ ലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് അപേക്ഷ നൽകാനുള്ള പോർട്ടൽ വീണ്ടും തുറന്നു. 15 വരെ അപേക്ഷ നൽകാം. ഡിസംബർ 26നു തുറന്ന പോർട്ടലിൽ അപേക്ഷ സ്വീകരിക്കുന്ന ത് 31ന് അവസാനിപ്പിച്ചിരുന്നു. പകുതിയിലേറെ കർഷകർക്കും അപേക്ഷ നൽകാനാകാതിരു ന്നതിൽ വ്യാപക പ്രതിഷേധമുണ്ടായതിനു പിന്നാലെയാണ് പോർട്ടൽ വീണ്ടും തുറന്നത്. മുൻവർഷങ്ങളിൽ അപേക്ഷ സമർപ്പിക്കാൻ ഒന്നരമാസം സമയം നൽകിയിരുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു തുല്യവിഹിതമുള്ള പദ്ധതിയിൽ സംസ്‌ഥാന വിഹിതം അടയ്ക്കാത്തതിനാൽ കഴിഞ്ഞ ഡിസംബറിൽ ഇൻഷുറൻസ് തുക അർഹരായ കർഷകർ ക്കു ലഭിച്ചില്ല. ഇതിനു പുറമേയാണ് കേന്ദ്ര അഗ്രികൾചർ ഇൻഷുറൻസ് കമ്പനി അപേക്ഷ സ്വീകരിക്കുന്നതും നിർത്തിവച്ചത്.