CHANGARAMKULAM

നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് ബഷീർ നാടണയുന്നു’യാത്രയപ്പ് നൽകി പ്രവാസദളം പള്ളിക്കര തെക്കുമുറി കമ്മിറ്റി

ചങ്ങരംകുളം:നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് നാട്ടിലേക്ക് തിരിക്കുന്ന ബഷീറിന് യാത്രയയപ്പ് നല്‍കി.1988 മുതൽ യുഎഇയിൽ പ്രവാസ ജീവിതം നയിച്ചിരുന്ന പള്ളിക്കര തെക്കുമുറി സ്വദേശി ബഷീർ അമയിൽ ആണ് അദ്ദേഹത്തിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നത്.പ്രവാസദളം പള്ളിക്കര തെക്കുമുറിയുടെ ആഭിമുഖ്യത്തിലാണ് ദുബായിൽ വെച്ച് ബഷീറിന് യാത്രയയപ്പ് നൽകിയത്.പ്രവാസദളം പ്രസിഡണ്ട് ഹമീദ് കെ വി പള്ളിക്കരയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തില്‍ ജനറൽ സെക്രട്ടറി യാഹുദ്ദീൻ സ്വാഗതം പറഞ്ഞു.മുതിർന്ന മെമ്പർ റഷീദ് അമയിൽ മറ്റു കമ്മിറ്റി മെമ്പർമാരായ അബ്ദുൽ ഗഫൂർ,മുസമ്മിൽ നച്ചിക്കൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.ചടങ്ങിൽ വെച്ച് മുതിർന്ന മെമ്പർ അബ്ദുൽ ഹമീദ് ചങ്ങരംകുളം പൊന്നാട അണിയിക്കുകയുംഇളം തലമുറയിൽ പെട്ട ബാസിത് എ,ഷബീൽ എന്നിവർ ചേർന്ന് ഉപഹാരം നൽകുകയും ചെയ്തു.തന്റെ മറുപടി പ്രസംഗത്തിൽ നീണ്ട 38 വർഷത്തെ പ്രവാസ ജീവിതത്തെക്കുറിച്ച് വിശദമായിത്തന്നെ അദ്ദേഹം സംസാരിച്ചു.പ്രവാസ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളെ കുറിച്ചും അതിന് ശേഷം ഉണ്ടായ അനുഗ്രഹങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.ശേഷം നന്ദിയോട് കൂടി യോഗം അവസാനിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button