ആവിഷ്കാർ ഫോട്ടോഗ്രാഫി പ്രദർശനം 23 ആരംഭിക്കും
തൃശൂർ : രണ്ടുപതിറ്റാണ്ടായി തൃശ്ശൂരിന്റെ കലാസാംസ്‌കാരിക മണ്ഡലത്തിൽ അടയാള പ്പെട്ട ആവിഷ്കാറിൻ്റെ പുതിയ പ്രദർശനം ഈ മാസം 23 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.തൃശ്ശൂർ, കേരള ലളിത കലാഅക്കാദമി ആർട്ട് ഗ്യാലറിയിൽ വൈകീട്ട് മൂന്നിന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം നിർവ്വഹിക്കും. എട്ടു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം 30ന് സമാപിക്കും.
തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 5 ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയാണ് ആവിഷ്കാർ. രാജൻ കുറ്റൂർ, അരവിന്ദൻ മണലി, മുഹമ്മദ് സഫി, രാജേഷ് നാട്ടിക, പ്രദീപ് കുന്നമ്പത്ത് എന്നിവരാണ് ഇതിലെ അംഗങ്ങൾ. ഫോട്ടോഗ്രാഫി തൊഴിലായി സ്വീകരിച്ച ഞങ്ങളുടെ ഏറ്റവും പുതുതായി ചിത്രീകരിച്ച കലാപരമായി മികവ് പുലർത്തുന്ന 5 വീതം ഫോട്ടോകൾ ഉൾക്കൊള്ളിച്ച 25 സൃഷ്‌ടികളുടെ പ്രദർശനങ്ങളാണ് ഓരോ ആവിഷ്കാറും. ആവിഷ്കാർ ഓരോ വർഷം പിന്നിടുംതോറും അതിന്റെ പ്രസക്തിയും പ്രാധാന്യവും ഉത്തരവാദിത്വവും വർദ്ധിച്ചുവരുന്നതായി സംഘാടകർ പറഞ്ഞു.
ആവിഷ്കാറിൽ പ്രദർശിപ്പിക്കുന്ന ഫോട്ടോകൾ ഏതെങ്കിലും പ്രത്യേക വിഭാഗത്തിലോ വിഷയത്തിലോ ഊന്നിക്കൊണ്ടുള്ളത് ആവാറില്ല ഓരോ വർഷങ്ങളിലും. ഓരോ കലാകാരന്മാർക്കും സ്വതസിദ്ധമായ ശൈലിയും സ്വഭാവവും അന്തർലീനമായി ഉണ്ടാവാമെങ്കിലും ഓരോ ആവിഷ്കാറും വ്യത്യസ്‌തത പുലർത്തുന്ന ചിത്ര ങ്ങളുടെ സമ്മേളനങ്ങളാവാൻ ആവിഷ്കാർ ശ്രമിക്കാറുണ്ട്.