CHANGARAMKULAM
എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച്മദ്രസ കലോത്സവ് നാളെ
ചങ്ങരംകുളം :_ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റെയ്ഞ്ച് മദ്രസ കലോത്സവ് നാളെ( ബുധൻ) പന്താവൂർ ഇർശാദിൽ നടക്കും.
15 ൽ പരം മദ്റസകളിൽ നിന്ന് 200 ൽ അധികം പ്രതിഭകൾ പങ്കെടുക്കുന്ന കലോത്സവ് കാലത്ത് 9 മണിക്ക് സംസ്ഥാന മദ്റസാധ്യപക ക്ഷേമ ബോർഡ് ഡയറക്ടറേറ്റ് അംഗം സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്യും.
ഖുർആൻ പാരായണം, പ്രസംഗം , മദ്ഹ് ഗാനം, മാപ്പിളപ്പാട്ട് , കഥ പറയൽ, കയ്യെഴുത്ത്, ജലഛായ, ചിത്രരചന, പ്രബന്ധരചന, കാലിഗ്രഫി, പശ്നോത്തരി, ഖവാലി തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും