മലപ്പുറം ജില്ലാ വിഭജനമെന്ന എസ് ഡി പി ഐ നിലപാട് മുസ്ലിം ലീഗ് ഏറ്റെടുത്തത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ :ബിജെപി
ചങ്ങരംകുളം:ജില്ലാ വിഭജനം എസ്ഡിപിഐ – പിഎഫ്ഐ നിലപാട് മുസ്ലിം ലീഗ് ഏറ്റെടുത്തത് വഴി തീവ്രവാദ പ്രസ്ഥാനങ്ങളുമായി മുസ്ലിംലീഗ് നേതൃത്വം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ആണെന്ന് ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ പറഞ്ഞു, മുസ്ലിംലീഗിന് അഞ്ചു മന്ത്രിമാർ ഉണ്ടായിട്ടുപോലും മലപ്പുറം ജില്ല വികസനത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല എന്നത് തന്നെ മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന മത രാഷ്ട്രീയമാണെന്നും പറഞ്ഞു. , വികസനം ഉണ്ടാകണമെങ്കിൽ എന്തുകൊണ്ട് മലപ്പുറം ജില്ല വിഭജിച്ച് അര നൂറ്റാണ്ട് പിന്നിട്ടിട്ടും വികസനം എത്താത്തത് കേരള മോഡൽ വികസനവും, ജനാധിപത്യത്തിന്റെ മറപിടിച്ച് മതാധിഷ്ടിത വികസന മോഡൽ വികസനവും ജില്ലയിൽ നടപ്പാക്കിയതുകൊണ്ടാണെന്നും കുറ്റപ്പെടുത്തി. ബിജെപി മഹാസമ്പർക്കത്തിന്റെ ഭാഗമായി ചങ്ങരംകുളം മണ്ഡലത്തിലെ പള്ളിക്കരയിൽ സമ്പർക്കം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു, മണികണ്ഠൻ പള്ളിക്കര അധ്യക്ഷത വഹിച്ചു, ജെനുപട്ടേരി, ഉദയൻ കോട്ടയിൽ, വിപി പ്രമോദ് എന്നിവർ സംസാരിച്ചു.