EDAPPALLocal news

12.6 കിലോ കഞ്ചാവുമായി വട്ടംകുളം സ്വദേശി അടക്കം രണ്ട് പേർ എക്സൈസിന്റെ പിടിയിൽ

ചാലിശ്ശേരി:12.6 കിലോ കഞ്ചാവുമായി വട്ടംകുളം സ്വദേശി അടക്കം  രണ്ട് പേർ എക്സൈസിന്റെ പിടിയിലായി.എടപ്പാൾ വട്ടകുളം സ്വദേശി മണ്ണായത്ത് വളപ്പിൽ ജിതിൻ രാജ് (32)ആലത്തൂർ പുതുക്കോട് സ്വദേശി കൊട്ടരശ്ശേരി വീട്ടിൽ ജ്യോതിഷ് (24) എന്നിവരെയാണ് പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്തിന്റെ നേതൃത്വത്തിൽ വിൽപനക്കായി എത്തിച്ച 12.600 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.പാലക്കാട് RPF/CIB പാർട്ടിയുടെ സഹകരണത്തോടെ  പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് സംഘം വലയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button