EDAPPAL

പരിരക്ഷ ദിനാചരണം നടത്തി

എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിരക്ഷ ദിനാചരണം നടത്തി. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ് ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം.രജിത അധ്യക്ഷത വഹിച്ചു. കാലടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.പി.മൊയ്തീൻ, സതീഷ് അയ്യാപ്പിൽ, സി.ബീന, സി.പി.താര, പരിരക്ഷ നഴ്സ് എം.ടി. സൗദാമിനി, ബി.അരുൺ, ആശിഖ് കണ്ടകനം, സീദ, എസ്.സുജിമോൾ, സജാബ് പുളിക്കൽ, ബിന്ദു മുരളി, ഇ.പി.ലത എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, പരിരക്ഷ പ്രവർത്തർ എന്നിവർ പ്രതിജ്ഞ ചൊല്ലി.പരിരക്ഷ കുടുംബ സംഗമം സ്പർശ്വം 2023 ജനുവരി മാസത്തിൽ നരി പറമ്പ് താജ് ഓഡിറ്റോറിയത്തിൽ നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button