CHANGARAMKULAM
സ്പോർട്സ് ജേതാക്കളെ മുസ്ലിംലീഗ് അനുമോദിച്ചു
ചങ്ങരംകുളം : സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ ഡിസ്കസ് ത്രോ വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ മുഹമ്മദ് നിതാഷിനെ കാഞ്ഞിയൂർ യൂണിറ്റ് മുസ്ലിംലീഗ് കമ്മിറ്റി അനുമോദിച്ചു…..
പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എം.കെ കാഞ്ഞിയൂർ,പഞ്ചായത്ത് മുസ്ലിംലീഗ് ജന:സെക്രട്ടറി അഷറഫ് കാട്ടിൽ യൂണിറ്റ് മുസ്ലിംലീഗ് പ്രസിഡൻ്റ് ഉമ്മർ ശബാന, ജന:സെക്രട്ടറി സൈഫു കുളത്തിങ്ങൽ, സി.പി അബുഹാജി, ഹൈദർ അലി ഹാജി, ഷാക്കിർ കെ.വി ,ഷൗക്കത്ത് എ.കെ, സൈഫു പി.എ , ഷെഫീക്ക് സി.കെ, റിയാസ് വി.പി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു…..
PCNGHSS മൂക്കതലയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കാഞ്ഞിയൂർ സ്വദേശിയായ മുഹമ്മദ് നിതാഷ്.