EDAPPALLocal news
സേക്കേറ്റിംഗ് ഇനി എടപ്പാളിലും
എടപ്പാൾ സേക്കേറ്റിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ ജില്ലാ സ്റ്റേറ്റിംഗ് അസോസിയേഷൻ സ്ക്കേറ്റിംഗ് ട്രെയിനിംഗ് ജൂലൈ 8 മുതൽ ആരംഭിച്ചു. ഉഷസ് ഇംഗ്ലീഷ് സ്ക്കൂളിൻ്റെ സേക്കേറ്റിംഗ് ഗ്രൗണ്ടിൽ വച്ചാണ് പരിശീലനം. ആദ്യഘട്ടത്തൽ എല്ലാ ശനിയാഴ്ചകളിൽ 2 മണി മുതൽ 6 മണി വരെയുള്ള സമയങ്ങളിൽ ആയിരിക്കും ക്ലാസ്. വട്ടംകുളം, ആനക്കര, എടപ്പാൾ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന കുട്ടികൾക്ക് ഫീസ് ഇളവും ലഭിക്കുന്നതാണെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. താല്പര്യമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ഫീസ് ഇളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എടപ്പാൾ ഇൻഡോർ സ്റ്റേറ്റിംഗ് അക്കാഡമിയുമായി ????9747384296 / 81 2958 1005 /9846987771 ൽ വാട്ട്സ്ആപ്പിലോ വിളിച്ചോ ബന്ധപ്പെടാം