CHANGARAMKULAM

സി.പി.ഐ.എം ആലംങ്കോട് ലോക്കല്‍ സമ്മേളനത്തിന് തുടക്കം.

സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ആലംകോട് ലോക്കല്‍ സമ്മേളനം എ.പി പുരുഷോത്തമന്‍ നഗറില്‍ ആരംഭിച്ചു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി എം. എല്‍. എ യുമായ പി നന്ദകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം ബാലകൃഷണന്‍ പതാക ഉയര്‍ത്തി. ഷെഹീര്‍ സ്വാഗതം പറഞ്ഞു . എം.പി റഷീദ് രക്തസാക്ഷി പ്രമേയവും, ടി രാമദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗളായ എം.ബി ഫൈസല്‍, പി വിജയന്‍, കുഞ്ഞുമുഹമ്മദ്, രാമകൃഷണന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button