CHANGARAMKULAMLocal news

സിനിമകളിലൂടെ വർഗീയ അജണ്ട പ്രചരിപ്പിക്കാനുള്ള സംഘ പരിവാർ ശ്രമത്തെ പ്രതിരോധിക്കും; വി ടി ബൽറാം

എരമംഗലം: കേരളത്തിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് മത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താൻ സിനിമകളെ ഉപയോഗപ്പെടുത്തുന്ന സംഘപരിവാർ അജണ്ടകളെ കേരളം ഒറ്റകെട്ടായ് പ്രതിരോധിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ. വി ടി ബൽറാം അഭിപ്രായപെട്ടു.
പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ വിനു എരമംഗലം അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്‌ മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് പാറയില്‍ യൂസഫ് പുളിക്കൽ ഹൈബൽ പാലപ്പെട്ടി,
റാസിൽ കെ പി, ലിജേഷ് ഇ ആർ, റംഷാദ് പി, താജുദ്ധീൻ പൊന്നാനി, ജംഷീര്‍ പാലപ്പെട്ടി, ഹക്കീം പെരുമുക്ക്, കണ്ണൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button