“സക്സസ് പാത്ത് ” എന്ന പദ്ധതിക്ക് മറഞ്ചേരിയിൽ തുടക്കമായി;മന്ത്രി കെ രാജൻ ഉൽഘാടനം നിർവ്വഹിച്ചു
പൊന്നാനി: മലപ്പുറം ജില്ലാ പഞ്ചായത്തിലെ മാറഞ്ചേരി ഡിവിഷനിലെ എല്ലാ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി “സക്സസ് പാത്ത് ” എന്ന പദ്ധതിക്ക് തുടക്കമായി.
ഡിവിഷൻ മെമ്പർ എ.കെ. സുബൈറിന്റെ അധ്യക്ഷതയിൽ വിജയത്തിലേക്കുള്ള പാത എന്ന ഈ പദ്ധതിയുടെ ഉൽഘാടനം റവന്യൂ വകുപ്പ് മന്ത്രി K രാജൻ നിർവ്വഹിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ. സിന്ധു മുഖ്യ അതിഥിയായി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ കല്ലാട്ടേൽ ഷംസു , ഷമീറ ഇളയേടത്ത്, ബിനീഷ മുസ്ഥഫ തുടങ്ങിയവർ സംബന്ധിച്ചു.
വത്യസ്ത ദിവസങ്ങളിൽ നടന്ന മോട്ടിവേഷൻ ക്ലാസുകളിൽ പ്രധാന അധ്യാപകര്യം പി.ടി.എ അംഗങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കു വെച്ച് പങ്കെടുത്തു. ജാബിർ സിദ്ധിഖ് ക്ലാസുകൾ നിയന്ത്രിച്ചു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്കും ഏറെ ഗുണം നൽകുന്ന പദ്ധതി മലപ്പുറം ജില്ലാ പഞ്ചായത്തിൽ മാറഞ്ചേരി ഡിവിഷനിൽ തുടക്കം കുറിച്ചതിൽ അഭിമാനമെന്ന് എ കെ സുബൈർ കൂട്ടിച്ചേർത്തു.