PUBLIC INFORMATION
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴക്കുള്ള സാധ്യതയുണ്ടെങ്കിലും നിലവില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.അതേസമയം, നാളെ കണ്ണൂർ കാസർഗോഡ് ജില്ലകളിലും മറ്റന്നാള്‍ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദവും തെക്കൻ രാജസ്ഥാന് മുകളിലായി ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിന്റെ ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.അതിനിടെ മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തീരദേശ മേഖലയില്‍ കടല്‍ക്ഷോഭ സാധ്യതയുഉള്ളതിനാല്‍ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.