MALAPPURAM

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമാകരുത് : പി.ഡി.പി.

മലപ്പുറം: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള സംസ്ഥാനത്തെ മൂന്ന് കോടിയോളം വോട്ടര്‍മാര്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന വിചിത്ര തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും തകര്‍ക്കുന്ന നിലപാടാണെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി . 2003 ന് ശേഷം കഴിഞ്ഞ 22 വര്‍ഷങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട മൂന്ന് കോടിയോളം പേരുടെ വോട്ടവകാശമാണ് ചോദ്യചിഹ്നമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമാകുന്നത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരൊഴിവാക്കുന്നതിലൂടെ വോട്ടവകാശവും ക്രമേണ പൗരത്വവും ചോദ്യം ചെയ്യാനുള്ള ആസൂത്രിതമായ പദ്ധതിയാണ് രൂപപ്പെടുത്തുന്നത്. ഇത് ബീഹാറിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. തെരഞ്ഞെടുപ്പുകള്‍ നടക്കാനുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രസ്തുത തീരുമാനം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. നിഷ്പക്ഷവും സുതാര്യവുമായ നിലയില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാനുള്ള പൗര സ്വാതന്ത്ര്യത്തെ തടയാന്‍ സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കുന്ന ഏജന്‍സിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറരുതെന്നും രാജ്യത്തെ മുഴുവന്‍ ജനാധിപത്യ കക്ഷികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും പി.ഡി.പി. വൈസ്ചെയര്‍മാന്‍ ശശി പൂവഞ്ചിന പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button