Local newsMARANCHERY
സോഷ്യലിസ്റ്റ് ഇടത്-മതേതര പ്രസ്ഥാനങ്ങൾ 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഒന്നിക്കണം:കെ.നാരായണൻ
ഇന്ത്യയിൽ സംഘപരിവാർ ഭരണകൂടം നാമാവശേഷമാക്കിയ മതേതരത്വവും, മാനവികതയും സാമ്പത്തിക സുസ്ഥിരത യും തിരിച്ച് കൊണ്ട് വരാൻ സോഷ്യലിസ്റ്റ് – ഇടത്-മതേതര പ്രസ്ഥാനങ്ങൾ 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഒന്നിക്കുമെന്ന് എൽ ജെ ഡി .സംസ്ഥാന കമ്മിറ്റി അംഗം കെ.നാരായണൻ പറഞ്ഞു. പുതിയ എൽ.ജെ ഡി പൊന്നാനി മണ്ഡലം കമ്മിറ്റി ഓഫീസ് എരമംഗലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ബി.സമീർ ,ഇ.കെ.മൊയ്തുണ്ണി, ടി.ഷാനവാസ്, പി.എ.മണികണ്ഠൻ, എൻ.ഹരിദേവ് ,എം കെ നിസാർ, ടി.ജറീഷ്, നിഹാൽ .ഇ. എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.