Local newsTHRITHALA

സംരക്ഷിക്കാനാളില്ല, കപ്പൂർ പഞ്ചായത്തിലെ കുന്നുകൾ രൂക്ഷമായ മണ്ണ് ഖനനം മൂലം അപ്രത്യക്ഷമാവുന്നു

കപ്പൂർ ഗ്രാമപഞ്ചായത്തിലെ വിവിധ നിയമം ലംഘിച്ചു കൊണ്ടുള്ള മണ്ണിടിക്കലും ഖനന പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നു. കപ്പൂർചാലിശ്ശേരി എന്നീ പഞ്ചായത്ത് അതിർത്തികളിലെ ഭൂരിഭാഗം കുന്നുകളും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് നിരവധി സിനിമകൾക്കടക്കം ലൊക്കേഷനുകളായി മാറിയ പ്രകൃതിരമണീയമായ കുന്നുകളാണ് ഇത്തരത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്നത്. നിലവിൽ കപ്പൂർ ഗ്രാമപഞ്ചായത്തിൽ മാത്രമായി പതിനൊന്നോളം കുന്നുകളാണ് ഖനന പ്രവർത്തനങ്ങൾ മൂലം അപ്രത്യക്ഷമായത്. നിറയെ ഔഷധഗുണങ്ങൾ ഉള്ള ചെടികളും മറ്റും തഴച്ചു വളർന്നിരുന്ന കുന്നുകൾ നിരപ്പാവുകയോ അല്ലെങ്കിൽ മൻ തിട്ടകളായി മാറപ്പെടുകയും ആണ് ചെയ്തിട്ടുള്ളത്. കുന്നുകളെ ആശ്രയിച്ച് ജീവിച്ചിരുന്ന നിരവധി ജീവചരിത്രത്തെ പോലും ഈ ഖനനം ബാധിച്ചു കഴിഞ്ഞു. ഖനനം പ്രദേശത്തെ ജലാശയങ്ങളെ വരൾച്ചയിലാഴ്ത്തി. മുൻവർഷത്തെ വേനലിൽ പോലും പറ്റാത്ത കിണറുകൾ വേനൽക്കാലം എത്തുമ്പോൾ തന്നെ വറ്റി തുടങ്ങി. തൃത്താല മണ്ഡലത്തിലെ ഭൂഗർഭജലവിതാനത്തെ ക്രമാതീതമായി കുറച്ചു കൊണ്ടിരിക്കുകയാണ് ഈ ഖനന പ്രവർത്തി. വരും വർഷങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യത സൃഷ്ടിക്കുന്നുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button