EDAPPAL

ദേശിയ തൊഴിലാളി ദിനം: ബി എം എസ് പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു

എടപ്പാൾ: ഭാരതീയ മസ്ദൂർ സംഘം (BMS )പൊന്നാനി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17ന് വിശ്വകർമ ജയന്തി ദിനത്തിൽ പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു. എടപ്പാൾ പട്ടാമ്പി റോഡിലുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പ്രകടനം എടപ്പാൾ ടൗൺ ചുറ്റി പട്ടാമ്പി റോഡിൽ എടപ്പാൾ ഹോസ്പിറ്റലിനു സമീപമുള്ള ഗ്രൗണ്ടിൽ പൊതുസമ്മേളന വേദിയിൽ സമാപിച്ചു. പ്രകടനത്തിന് മേഖല പ്രസിഡന്റ്‌ കെ സുബ്രഹ്മണ്യൻ, മേഖല സെക്രട്ടറി ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ദിനേശൻ കല്ലം മുക്ക്, സുരേഷ്, ഷീബ,, അമ്മിണി തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് നടന്ന പൊതു സമ്മേളനം ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സമിതി അംഗവും കെവിഎംസ് സംസ്ഥാനജനറൽ സെക്രട്ടറിയുമായ ഗിരീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ കെ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം തിരൂർ ജില്ല ബൗദ്ധിക് പ്രമുഖ് കെ എം അച്ചുതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജോയിന്റ് സെക്രട്ടറി ഷീബ, മേഖല ജോയിന്റ് സെക്രട്ടറി ശ്രീമതി അമ്മിണി, മേഖല ജോയിന്റ് സെക്രട്ടറി ദിനേശൻ, സുധാകരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button