KERALA

ശബരി സന്നിധിയിൽ നാദവിസ്മയം തീർത്ത് ശിവമണി

ശബരി സന്നിധിയിൽ നാദവിസ്മയം തീർത്ത് ഡ്രം മാന്ത്രികൻ ശിവമണി. കഴിഞ്ഞ മൂന്നു വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയിൽ വീണ്ടും തന്റെ മാന്ത്രിക സംഗീതം അവതരിപ്പിച്ചത്.

ശംഖുവിളിയോടെ സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ രാത്രി 10 മണിയോടെയാണ് സംഗീത വിരുന്ന് നടന്നത്. ശിവമണിക്ക് ഒപ്പം ഗായകൻ വിവേക് ആനന്ദും കീ ബോർഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തിൽ പങ്കുചേർന്നു.

നീണ്ട ഇടവേളക്കുശേഷം അയ്യപ്പനെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, എല്ലാവരും അയ്യനെ കണ്ട് സന്തോഷത്തോടെ മലയിറങ്ങണമെന്നും ശിവമണി പറഞ്ഞു.

1984 മുതൽ തുടർച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദർശനം നടത്താറുണ്ട്. സംഗീത വിസ്മയം’ കാണാൻ നിരവധി തീർത്ഥാടകരാണ് സന്നിദാനത്തെ സ്റ്റേജിന് മുന്നിൽ തടിച്ചുകൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button