EDAPPAL
ശതാബ്ദി ആഘോഷം പൂർവ്വ വിദ്യാർത്ഥി സംഗമo.
എടപ്പാൾ : ചേകനൂർ എ.ജെ.ബി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. വാർഡ് മെമ്പർ വി.വി.എം. മുസ്തഫയുടെ അധ്യക്ഷതയിൽ പൂർവ്വവിദ്യാർത്ഥി കൂടിയായ ഡോ. ഫസൽ ഉത്ഘാടനം ചെയ്തു. മുൻ ഹെഡ് മാസ്റ്റർ എ.വി. മുഹമ്മദ് ബഷീർ ലോഗോ പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റർ അനിൽ ടി.പി., മാനേജ്മെൻറ് പ്രതിനിധി ബഷീർ കക്കടിക്കൽ, അൻവർ പി., അൻസാർ,അബ്ദുൾ റഷീദ്, സുബ്രമണ്യൻ, ഷബ്ന, സതി സി.പി. സംസാരിച്ചു.സ്വാഗത സംഘം ചെയർമാൻ വി.വി. എം. മുസ്തഫ ശതാബ്ദി ആഘോഷ പരിപാടികൾ വിശദീകരിച്ചു. പ്രായം ചെന്ന പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.