ENTERTAINMENT

വ്യാജനെ തപ്പി വന്നവര്‍ക്കും കിട്ടിയത് വ്യാജന്‍; ഒരു മിന്നല്‍ മുരളി അപാരത.

ടൊവിനോ ചിത്രം മിന്നല്‍ മുരളി ടെലിഗ്രാമില്‍ ഡൗണ്‍ലോഡ് ചെയ്യാനെത്തിയവര്‍ക്ക് പറ്റിയ അമളിയാണ് രസകരം. പലരും ചിത്രം ചിലവില്ലാതെ കാണാമെന്ന് കരുതി ടെലഗ്രാമില്‍ എത്തിയപ്പോള്‍ കിട്ടിയത് മറ്റ് സിനിമകളാണ്. സംഭവം ട്രോളന്മാരും ഏറ്റെടുത്തുകഴിഞ്ഞു.

നെറ്റ്ഫ്ളിക്സിൽ ഇന്നുച്ചയ്ക്ക് റിലീസ് ചെയ്ത മിന്നല്‍ മുരളിയുടെ വ്യാജ പതിപ്പെന്ന രീതിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സിനിമ ടെലഗ്രാമിലെത്തിയിരുന്നു. പക്ഷേ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഡാറ്റ നഷ്ടമായത് മിച്ചം. ‘വ്യാജനെ’ തേടിയെത്തിയവര്‍ക്കും കിട്ടിയത് വ്യാജന്‍. മോഹന്‍ലാലിന്റെ ഇട്ടിമാണി, മമ്മൂട്ടി നായകനായ മായാവി, രാക്ഷസരാജാവ്, ദിലീപിന്റെ പറക്കുംതളിക തുടങ്ങിയ സിനിമകളാണ് മിന്നല്‍ മുരളിക്ക് പകരം ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് കിട്ടിയത്.

അതേസമയം സിനിമ, റിലീസ് ചെയ്ത നെറ്റ്ഫ്‌ളിക്‌സില്‍ തന്നെ കാണണം എന്നാണ് സംവിധായകന്‍ ബേസില്‍ ജോസഫും നടന്‍ ടൊവിനോയും ഉള്‍പ്പെടുന്നവര്‍ അഭ്യര്‍ത്ഥിക്കുന്നത്. ‘ഗോദ’ സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button