MALAPPURAM
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
മലപ്പുറം: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിയെ പിടികൂടി.
തിരൂരങ്ങാടി സ്വദേശി കൊലമണ്ണിൽ മുഹമ്മദ് ഷാഹിദാണ് അറസ്റ്റിലായത്. മലപ്പുറം വനിത സ് റ്റേഷൻ സി.ഐ റസിയ ബംഗാളത്തും സംഘവും വേങ്ങരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.