Local newsMARANCHERY
വെളിയങ്കോട് സ്കൂളിൽ വച്ച് ബാലസഭ ‘സജ്ജം കളിക്കൂട്ടം ബാലസഭ’ സംഘടിപ്പിച്ചു
മാറഞ്ചേരി:ദുരന്തങ്ങളെ അതിജീവിക്കാൻ കൂടുതൽ കരുത്തോടെ എന്ന സന്ദേശവുമായി കുടുംബശ്രീ സി ഡി എസ് വെളിയങ്കോട് പഞ്ചായത്തിലെ വെളിയങ്കോട് സ്കൂളിൽ വച്ച് ബാലസഭ ‘സജ്ജം കളിക്കൂട്ടം ബാലസഭ’ സംഘടിപ്പിച്ചു. കളിക്കൂട്ടം ബാലസഭയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകുന്ന സ്പോർട്സ് കിറ്റിന്റെയും ജഴ്സിയുടെയും വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ താജുനിസ, വാർഡ് മെമ്പർ പ്രിയ, സി ഡി എസ് അംഗങ്ങൾ,പൊതുപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ വൈവിധ്യങ്ങളായ പരിപാടിയും, വ്യത്യസ്ത ക്ലാസ്സുകളും, ഓണാഘോഷവും നടന്നു