EDAPPAL

വീണുകിട്ടിയ മൂന്നരപ്പവൻ ആഭരണം ഉടമയ്ക്ക് തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ

അയിലക്കാട്ടെ ഓട്ടോ ഡ്രൈവർ രാമദാസ് വീണുകിട്ടിയ സ്വർണമാല ഉടമയായ വെളിച്ചപ്പാടിന്റെ മകൻ ആദിത്യന് നൽകുന്നു

എടപ്പാൾ : വീണുകിട്ടിയ മൂന്നരപ്പവന്റെ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചുനൽകി ഓട്ടോ ഡ്രൈവർ. അയിലക്കാട് തണ്ടേപറമ്പിൽ രാമദാസാണ് രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന ആഭരണം ഉടമയെ കണ്ടെത്തി തിരിച്ചുനൽകിയത്. എറവക്കാട് സ്വദേശിയായ രാജൻ വെളിച്ചപ്പാട് ആലൂരിലെ ഒരു ക്ഷേത്ര ഉത്സവത്തിനു പോയപ്പോഴാണ് മാല നഷ്ടപ്പെട്ടത്. ക്ഷേത്രത്തിൽ കെട്ടിച്ചുറ്റുമ്പോൾ മാല അഴിച്ച് മകൻ ആദിത്യനെ ഏൽപ്പിച്ചതായിരുന്നു. മകന്റെ പോക്കറ്റിൽനിന്നാണ് മാല വീണുപോയത്.

എല്ലായിടത്തും അന്വേഷിച്ചെങ്കിലും സാധനം തിരിച്ചുകിട്ടിയില്ല. സ്ഥലത്ത് വാടക വന്ന് മടങ്ങിപ്പോകവെയാണ് രാമദാസിന് മാല കിട്ടിയത്. അദ്ദേഹം അന്വേഷിച്ച് ആളെ കണ്ടെത്തി മാല ആദിത്യന് കൈമാറുകയായിരുന്നു. പണമില്ലാതെ രാമദാസിന്റെ വീടുപണി പാതിവഴിയിൽ കിടക്കുകയാണെന്നറിഞ്ഞ രാജൻ സന്തോഷസൂചകമായി പാരിതോഷികം നൽകാൻ തയ്യാറായെങ്കിലും അതു സ്വീകരിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button