EDAPPALLocal news

വീട്ടുകാർ പുറത്ത് പോയ സമയത്ത് മോഷണം; എടപ്പാൾ ചേകനൂരിൽ 125 പവൻ സ്വർണ്ണവും അറുപത്തി അയ്യായിരം രൂപയും നഷ്ട്ടു

എടപ്പാൾ: ചേകനൂരിൽ വീട്ടുകാർ പുറത്ത് പോയ സമയത്ത് മോണം. 125 പവൻ സ്വർണ്ണവും അറുപത്തിയ്യായിരം രൂപയും നഷ്ടപ്പെട്ടതായി പരാതി.
ചേകനൂർ പുത്തൻകുളത്ത് മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണവും പണവും നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം കാലത്ത് 11 മണിക്ക് പുറത്ത് പോയി രാത്രി ഒമ്പത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബു, പൊന്നാനി സി ഐ മഞ്ജിത്ത് ലാൽ, ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button