Kunamkulam
വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു യുവാവിന് ദാരുണാന്ത്യം
കുന്നംകുളം : വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഇടിച്ച് യുവാവ് മരിച്ചു. എരുമപ്പെട്ടി അണ്ടേക്കാട് പീടികയിലെ അബ്ബാസിന്റെ മകൻ അബു താഹിർ (31) ആണ് മരിച്ചത്.
ഇന്ന് രാവിലെ എരുമപ്പെട്ടി സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. പ്രഭാതസവാരി നടത്തുകയായിരുന്ന അബു താഹിറിനെ വേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബു താഹിർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
അപകടത്തിൽ കൂടുതൽ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.