വിളക്കുകൾ കത്തുന്നില്ല; ചമ്രവട്ടം പാലം ഇരുട്ടിൽ. നരിപ്പറമ്പിൽ പോയി വരുന്ന വഴിയാത്രക്കാർക്കാണ് ഏറെ പ്രയാസമുള്ളത്
നരിപറമ്പ്: ചമ്രവട്ടം പാലത്തിലെ വഴിവിളക്കുകൾ രാത്രി അണഞ്ഞു കിടക്കുന്നത് യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. ദീർഘദൂര പാത ആയതിനാൽ ഇതുവഴി ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. രാത്രിയാണ് സഞ്ചാരം കൂടുതലുള്ളത്. വാഹനങ്ങളേക്കാൾ ചമ്രവട്ടത്തുനിന്ന് നരിപ്പറമ്പിൽ പോയി വരുന്ന വഴിയാത്രക്കാർക്കാണ് ഏറെ പ്രയാസമുള്ളത്. ഇതുവഴി പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് കാഴ്ച നൽകുന്നത്.
നോമ്പു കാലമായതിനാൽ രാത്രി സാധനങ്ങൾ വാങ്ങാനും മറ്റുമായി ഏറെ പേരാണ് പാലത്തിലൂടെ ഇരു ബാഗങ്ങളിലേക്കും യാത്ര ചെയ്യുന്നത്. പാലത്തിനു മുകളിൽ നിന്നുള്ള കാഴ്ച കാണാൻ പാലത്തിൽ വാഹനങ്ങൾ നിർത്തി ഇറങ്ങുന്നവരുമുമുണ്ട്. ഇവർക്കെല്ലാം വെളിച്ചമില്ലാത്തത് ഏറെ പ്രയാസമുണ്ടാക്കുന്നു. പാലത്തിൽ ചില ദിവസങ്ങളിൽ ചില ലൈറ്റുകൾ കത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു. തൃപ്രങ്ങോട് പഞ്ചായത്തിനാണ് ലൈറ്റുകളുടെ ചുമതല.