വൈസ്മെൻ നിയുക്ത ഇന്റർനാഷണൽ പ്രസിഡന്റ് പൊന്നാനിയിൽ
പൊന്നാനി:- വൈസ്മെൻ നിയുക്ത ഇന്റർനാഷണൽ പ്രസിഡന്റ് റവ. ഡോ. ജോഹാൻ വിൽഹേം എൽട്രിക് ചരിത്ര നഗരമായ പൊന്നാനിയിൽ ഫെബ്രുവരി രണ്ടിന് സന്ദർശിക്കാനെത്തുന്നു. വടക്കൻ യൂറോപ്പിലെ പ്രമുഖതീരദേശ രാഷ്ട്രമായ നോർവെ വൈസ്മെൻസ് ക്ലബ് പ്രതിനിധിയായ അദ്ദേഹം നിരവധി രാഷ്ട്രങ്ങൾ സന്ദശിച്ച്, ആഗോള സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സ്ഥിരപ്രതിഷ്ട നേടിയ വ്യക്തിത്വമാണ്.പൊന്നാനി ഹയർസെക്കന്ററി സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന അർപ്പിച്ചതിന് ശേഷം, സാമൂതിരി രാജാവിന്റെ രണ്ടാം ആസ്ഥാനമായ തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം, കസ്തൂർ ബാ ഗാന്ധിയുടെ ഇടത്താവളമായിരുന്ന കാരംകുന്നത് തറവാട്, ശൈഖ് സൈനസീൻ മഖ്ധൂം ഒന്നാമൻ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ വലിയ ജുമാഅത്ത് പള്ളി, പൊന്നാനിയിലെ പ്രഥമ ചർച്ചായ സെന്റ് ആന്റണീസ് ദേവാലയം, കർമ്മറോഡ്,വി. പി. എസ് കളരി സംഘത്തിന്റെ കളരിപ്പയറ്റ് പരിശീലന കേന്ദ്രം തുടങ്ങിയവ സന്ദർശിക്കുന്നു.വൈസ്മെൻസ് ക്ലബ് സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം, സബ് ഇൻസ്‌പെക്ടർ ബിബിൻ.സി.വി ഉൽഘടനം ചെയ്യുന്നു. കളരി ആശാൻ ഷൈജു ഗുരുക്കളെ ചടങ്ങിൽ ആദരിക്കുന്നു.