വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:നന്നംമുക്ക് ജി എസ് എൽ പി സ്കൂളിൽ വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം യുവ സാഹിത്യകാരിയും നർത്തകിയുമായ വിജയ ടീച്ചർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എൻ.പി. പ്രേമദാസ് അധ്യക്ഷത വഹിച്ച പരിപാടിക്ക് ഹെഡ്മിസ്ട്രസ് വി കെ രമ സ്വാഗതം പറഞ്ഞു. വായന മാസാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ അമ്മ വായന മത്സരം,വായനക്കുറിപ്പ് മത്സരം എന്നിവയിൽ വിജയികളായവർക്ക് മൊമെന്റോ വിതരണം ചെയ്തു. കുട്ടികളുടെ പതിപ്പ് (പുതുനാമ്പുകൾ) രക്ഷിതാക്കളുടെ പതിപ്പ് എന്നിവയുടെ പ്രകാശനം വിജയ ടീച്ചർ നിർവഹിച്ചു. തുടർന്ന് കഥയും പാട്ടുകളുമായി വിജയ ടീച്ചർ കുട്ടികളോടൊപ്പം വായന വസന്തം തീർത്തു. തുടർന്ന് കുട്ടികളുടെ മികവാർന്ന കലാപരിപാടികൾ അരങ്ങേറി. പരിപാടിക്ക് പിടിഎ പ്രസിഡന്റ് ശ്രീഷാ സുരേന്ദ്രൻ, ജലീൽ മാസ്റ്റർ കാവേരി ടീച്ചർ ആശംസകൾ അർപ്പിച്ചു. വിജിത പി നന്ദിയും പറഞ്ഞു.