വിദ്യാകിരണം: 21 വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്
മലപ്പുറം: വിദ്യാകിരണം മിഷന്റെ ഭാഗമായി 21 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. ഇതിന്റെ ഉദ്ഘാടനം മെയ് അവസാന വാരത്തിൽ നടക്കും. കിസ്ബിയിൽ നിന്ന് 3 കോടി അനുവദിച്ച നിലമ്പൂർ മണ്ഡലത്തിലെ ജിഎച്ച്എസ്എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ഇന്ദിരാഗാന്ധി ഗവൺമെന്റ് മെമ്മോറിയൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ നിലമ്പൂർ, ജിഎച്ച്എസ് മുണ്ടേരി, ജിഎച്ച്എസ് കുറുമ്പലങ്ങോട്, ജിഎൽപിഎസ് ചന്തക്കുന്ന്, ഏറനാട് മണ്ഡലത്തിൽ നിന്ന് ഒരുകോടി രൂപ വീതം അനുവദിച്ച ജി യു പി എസ് മുണ്ടമ്പ്ര, ജി യു പി എസ് അരീക്കോട്, ജിഎച്ച്എസ് പന്നിപ്പാറ എന്നീ സ്കൂളുകളും സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ വീതം അനുവദിച്ച ജിയുപിഎസ് മുണ്ടം വണ്ടൂർ മണ്ഡലത്തിൽ നബാർഡിൽ നിന്ന് രണ്ടുകോടി രൂപ വീതം അനുവദിച്ച ജിഎച്ച്എസ് കാരാടും വേങ്ങര മണ്ഡലത്തിൽ കിസ്ബിയയിൽ നിന്ന് ഒരു കോടി രൂപ വീതം അനുവദിച്ച ജിഎച്ച്എസ് കൊളപ്പുറം, ജി യു പി എസ് മുണ്ടോത്ത് പറമ്പ്, പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ വീതം അനുവദിച്ച ജി എൽ പി എസ് എടക്കാപറമ്പ്, ജി യു പി എസ് ചോലക്കുണ്ട്, പെരിന്തൽമണ്ണ മണ്ഡലത്തിൽ നബാർഡിൽ നിന്ന് രണ്ടുകോടി രൂപ വീതം അനുവദിച്ച ജിഎച്ച്എസ് കാപ്പ്, വള്ളിക്കുന്ന് മണ്ഡലത്തിൽ പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ വീതം അനുവദിച്ച ജി എൽ പി എസ് കൊയപ്പ എന്നീ സ്കൂളുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മെയ് 29,30 തീയതികളിലായി നിർവഹിക്കും. താനൂർ മണ്ഡലത്തിൽ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജി എൽ പി എസ് പരിയാപുരം, ജി യു പി എസ് നിറമരുതൂർ, കോട്ടയ്ക്കൽ മണ്ഡലത്തിലെ ജി എൽ പി എസ് പെരുമ്പറമ്പ്, ജി എൽ പി എസ് മോഡൽ എന്നീ സ്കൂളുകളുടെ പുതിയ കെട്ടിട ഉദ്ഘാടനം മെയ് എട്ടിന് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. മൂന്നു കോടി രൂപ അനുവദിച്ച ജിഎച്ച്എസ്എസ് വാണിയമ്പലം, ജിഎച്ച്എസ്എസ് കാരക്കുന്ന്, ഒരു കോടി രൂപ അനുവദിച്ച ജീ യുപിഎസ് കാളികാവ് ബസാർ, ജിഎച്ച്എസ്എസ് പാലപ്പെട്ടി, ജി എൽ പി എസ് വെളിയങ്കോട്, പഴനി ജിയുപിഎസ് വെള്ളാഞ്ചേരി, എന്നെ സ്കൂളുകളുടെ ഉദ്ഘാടനവും മെയ് അവസാനവാരം നടക്കും. കിട്ടിയിൽ നിന്ന് ഒരുകോടി രൂപ വീതം അനുവദിച്ച 6 സ്കൂളുകളുടെയും നബാർഡ് ഫണ്ട് അനുവദിച്ച ഏഴ് സ്കൂളുകളുടെയും ഹയർ സെക്കൻഡറി ലാബ് അനുവദിച്ച നാല് സ്കൂളുകളുടെയും പ്രവർത്തികൾ അന്തിമഘട്ടത്തിലാണ്. കിഫ് ബിയിൽ നിന്ന് 3.90 കോടി രൂപ അനുവദിച്ച 50 സ്കൂളുകളിൽ രണ്ടെണ്ണത്തിന്റെ പണി തുടങ്ങി. ബാക്കിയുള്ള 48 സ്കൂളുകളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി വിദ്യാകിരണം കോഡിനേറ്റർ എം മണി അറിയിച്ചു.