CHANGARAMKULAMLocal news
വിജയഭേരി കോലിക്കര അവാർഡ് ദാന സദസ്സ് അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം: മുസ്‌ലിം ലീഗ്,ഗ്ലോബൽ കെഎംസിസി ,msf കോലിക്കര യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പത്താം ക്ലാസ് ,പ്ലസ് ടു ,ഡിഗ്രി ,മദ്രസ(5,7,10,12)പൊതു പരീക്ഷ തുടങ്ങിയവയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും ബാമാസ് ഓഡിറ്റോറിയത്തിൽ നടന്ന
വിജയഭേരി @കോലിക്കര അനുമോദന സദസ്സ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറർ അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രെട്ടറി ടീവി നസീർ അദ്ധ്യക്ഷനായി .NC ജംഷീറലി ഹുദവി മുഖ്യ പ്രഭാഷണം നിർവഹിച്ചു .പിപി യൂസഫലി ,സിഎം യുസഫ് , ഷാനവാസ് വട്ടത്തൂർ ,എംകെ അൻവർ ,ഉമ്മർ തലാപ്പിൽ ,ഫിറോസ് അഷ്‌റഫ് ,പിവി നാസർ ,ഫക്രുദീൻ ,ഷബീർ മാങ്കുളം,ജഫീറലി പള്ളിക്കുന്ന് ,ആബിദ് പെരുമുക്ക് ,അലി കോലിക്കര ,നിസാർ തെക്കേക്കര ,ഇന്താസ് ,ഷഹീം ,ഷനാബ് ,ബാസിത് തുടങ്ങിയവർ പങ്കെടുത്തു വിജയികൾക്ക് ആശംസകളറിയിച്ചു .