EDAPPALLocal news

എടപ്പാൾ എ.ഇ.ഒ ഓഫീസിനു മുന്നിൽ കെ.എസ്. ടി.എ ധര്‍ണ്ണ

എടപ്പാൾ : ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എയ്ഡഡ് അധ്യാപക നിയമന അംഗീകാരം താമസിപ്പിക്കുന്ന ഉദ്യോഗസ്ഥ നിലപാട് തിരുത്തുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ വിദ്യാഭ്യാസ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കെ.എസ്. ടി.എ എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ എഇഒ ഓഫീസിനു മുന്നിൽ ധർണ നടത്തി. കെ.എസ്. ടി.എ സംസ്ഥാന കമ്മിറ്റിയംഗം പി എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് സി സജി അധ്യക്ഷനായി.
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി ഹരിദാസൻ, കെ പി സാവിത്രി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബേബി ഉഷ, എസ് ബിന്ദു എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി പി പി സുബീന സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button