THRISSUR
വാൾപ്പാറയിൽ ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു.നാൽപത് പേർക്ക് പരിക്ക്
തൃശ്ശൂർ | വാൾപ്പാറയിൽ ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് നാൽപത് പേർക്ക് പരിക്കേറ്റു. തിരുപ്പൂരിൽ നിന്ന് വാൾപ്പാറയിലേക്ക് പോകുകയായിരുന്ന ബസാണ് സൂചിപ്പാറ എന്ന സ്ഥലത്ത് വച്ച് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ വാൾപ്പാറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചയായിരുന്നു അപകടം