EDAPPAL

വായനയുടെ വാതായനങ്ങൾ തുറന്ന് ഐഡിയൽ സ്കൂളിലെ ഒന്നാം ക്ലാസുകാരി ഹുദ വായിച്ചു തീർത്തത് നൂറിൽ പരം പുസ്തകങ്ങൾ

തവനൂർ: വായന മരിച്ചിട്ടില്ല എന്നോർമപ്പെടുത്തുകയാണ് കടകശ്ശേരി ഐഡിയൽ പ്രൈമറി മോണ്ടിസ്സോറിയിലെ ഒന്നാം ക്ലാസുകാരി ഹുദ ഷറഫുദ്ദീൻ.

നാലര വയസിൽ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചതു മുതൽ തുടങ്ങിയ വായന നൂറിൽ പരം ഇംഗ്ലീഷ് ബുക്കുകളിൽ എത്തി നിൽക്കുന്നു.
വളാഞ്ചേരി മാവണ്ടിയൂർ സ്വദേശി
കൊക്കാടൻ ഷറഫുദ്ദീൻ്റെയും ഫസീല
യുടെയും മകളായ ഹുദ ഷറഫുദ്ദീൻ വായനയുടെ വാതായനങ്ങൾ തുറക്കുകയാണ്.

കുട്ടികളും തുടക്കക്കാരുമായ വായനക്കാർക്ക് വേണ്ടിയുള്ള ഫൊണിക് സ്റ്റോറി പുസ്‌തകങ്ങൾ,
ABC ലെറ്റർ സ്റ്റോറികൾ (A-Z),മൈ ഫസ്റ്റ് മിനുട്ട്സ് ഫെയറി ടൈൽസ് (വണ്ടർ ഹൗസിന്റെ 20 കഥാ പുസ്തകങ്ങളുടെ ശേഖരം), ജൂലിയ ഡൊണാൾഡ്‌സൺന്റെ പുസ്തകങ്ങൾ,
റൂം ഓൺ ദി ബ്രൂം, ഗ്രഫല്ലോ, ദി പേപ്പർ ഡോൾസ്, ദി ഗ്രഫാലോസ് ചൈൽഡ്,
കേവ് ബേബി, ദി സ്നൈൽ ആൻട്
ദി വെയിൽ, ദി ട്രോൾ, വാട്ട് ദി ലേഡി ബേർഡ് ഹിയേർഡ്,
ടൈറനോസോറസ്, ഡ്രിപ്പ്, മങ്കി പസിൽ, സോഗ്, ട്ടോഡ്ലർ,
ദി ഹൈവേ റാറ്റ്,
റീഡ് ഇറ്റ് യുവർ സെൽഫ് വിത്ത് ലേഡി ബേർഡ് (50 കഥാപുസ്തകങ്ങളുടെ സമാഹാരം),
റോൾഡ് ഡാലി ന്റെ പുസ്തകങ്ങളായ
ഫൻ്റാസ്റ്റിക് മിസ്റ്റർ ഫോക്സ്, ദി ട്വിറ്റ്സ്
ദി മാജിക് ഫിംഗർ, ജോർജ്സ് മാർവലസ് മെഡിസിൻ,
ദി ജിറാഫ് ആൻട് ദി പെല്ലി ആൻട് മീ, മാറ്റിൽടാ, ട്രഷറി ഓഫ് മോറൽ സ്റ്റോറീസ് (6 കഥകളുടെ സമാഹാരം),
ദി ബെസ്റ്റ് ഓഫ് പഞ്ചതന്ത്ര,
ദി വണ്ടർഫുൾ വിസാട് ഓഫ് ഓസ്,
നാഷണൽ ജിയോഗ്രഫിക് കിഡ്സ്,
ഗുഡ് നൈറ്റ് സ്റ്റോറീസ് ഫ്രം ഖുർആൻ,
മൈ കളക്ഷൻ ഓഫ് ഡ്രീം വർക്ക് സ്റ്റോറീസ്,
365 അനിമൽ ടൈയിൽസ്,
മോറൽ സ്റ്റോറീസ് (30 പുസ്തകങ്ങളുടെ ശേഖരം), എന്നിങ്ങനെ നീളുന്നു ഹുദ വായിച്ച പുസ്തകങ്ങളുടെ നീണ്ട നിര. വായന കൂടുതലും ഇംഗ്ലീഷിലാണെങ്കിലും ആശയം മനസിലാക്കി അർത്ഥം അറിഞ്ഞുതന്നെയാണ് ഹുദ വായിക്കുന്നത് എന്നത് വായനയെ ഇഷ്ടപ്പെടുന്നവരെ ഏറെ സന്തോഷിപ്പിക്കുന്നു.
സോഷ്യൽ മീഡിയയുടെ വരവോടെ മരവിച്ചു പോയ വായനാ സംസ്കാരത്തിന് പുതുജീവൻ നൽകുന്ന ഹുദ ഷറഫുദ്ദീൻ എന്ന പിഞ്ചു ബാലികയുടെ മൂത്ത സഹോദരൻ സൗദ് കോക്കാടൻ ഐഡിയൽ സ്കൂളിൽ തന്നെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. നാല് വയസ് പ്രായമുള്ള ഒരു കുഞ്ഞനിയനും ഉണ്ട് .
മാതാപിതാക്കളുടെയും ഐഡിയൽ അദ്ധ്യാപകരുടെയും പൂർണ്ണ പിന്തുണ ഈ ചെറിയ വലിയ വായനക്കാരിക്കുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button