CHANGARAMKULAM

കെഎസ്ആർടിസി ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞു വീണു :ദുരന്തം വഴിമാറിയത് തലനാരിഴക്ക്

ചങ്ങരംകുളം:നിറയെ യാത്രക്കാരുമായി പുറപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞു വീണത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം.
നിറയെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ഡ്രൈവർ തൃശ്ശൂർ സ്വദേശി സോണി തോമസ് ആണ് ബസ് ഓടിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണത്.
അസ്വസ്ഥത തോന്നിയ ഡ്രൈവർ റോഡരികിൽ ബസ് ഒതുക്കാൻ ശ്രമം നടത്തിയത് കൊണ്ട് വൻ ദുരന്തമാണ് വഴിമാറിയത്.ബസ് റോഡരികിൽ ഒതുക്കിയ ഉടനെ ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞ് വീണ് ഡ്രൈവറെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ചങ്ങരംകുളത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അപകടം മണത്ത ബസ് ഡ്രൈവർ യാത്രക്കാരെ സുരക്ഷിതമാക്കുന്നതിന് സംയോചിതമായ ഇടപെടൽ നടത്തിയതാണ് അപകടം ഒഴിവാക്കിയത്. പിന്നീട് യാത്രക്കാരെ ഇറക്കി ബസ്സ് ഡിപ്പോയിലേക്ക് മാറ്റി.ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി പിന്നീട് ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button