BREAKING NEWSCHANGARAMKULAMLATEST NEWSLocal newsUPDATES
നന്നംമുക്കിൽ മൺസൂൺ ക്യാമ്പിന് തുടക്കമായി
ചങ്ങരംകുളം : ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്ക് പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം അയിനിച്ചോട് നടന്നു. പൊന്നാനി മണ്ഡലം ലീഗ് പ്രസിഡൻ്റ് പി.പി യൂസഫലി ഉദ്ഘാടനം ചെയ്തു. കെ.പി അബു അദ്ധ്യക്ഷനായി. പഴയ കാല ലീഗ് ചരിത്രം കെ.വി അബ്ദുൽ ഖാദർ അവതരിപ്പിച്ചു. പി.വി ഇബ്രാഹീംകുട്ടി, എ.വി അഹമ്മദ്, അഷ്‌റഫ് കാട്ടിൽ, ഇപി ഏനു, സുബൈർ കൊട്ടിലിങ്ങൽ , അബ്ദുൽ ഖാദർ ആലുങ്ങൽ, ആഷിക് നന്നംമുക്ക് , കെ.വി മുഹമ്മദ് ഫാറൂഖി, കെ.വി മൊയ്തുണ്ണി, റഷീദ് മുതുകാട്, ബീരാവു ചേലക്കടവ്, ഷഹീർ അമയിൽ, റുക്കിയ ബീരാവു, റോഷൻ പുന്നക്കൽ സംസാരിച്ചു.